HOME
DETAILS

മത്തി വന്‍തോതില്‍ കുറഞ്ഞു; അയല ഇരട്ടിയിലധികം വര്‍ധിച്ചു

  
backup
July 12, 2019 | 6:29 PM

fish-statistics5416

കൊച്ചി: രാജ്യത്തെ മത്സ്യോല്‍പാദനം മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം 34.9 ലക്ഷം ടണ്‍ മത്സ്യോല്‍പാദനമാണ് രാജ്യത്തുണ്ടായിരുന്നത്.
ഒന്നാംസ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും പശ്ചിമ ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്‍.ഐ) പുറത്തുവിട്ട വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലാകെ മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ്. പോയ വര്‍ഷം 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുന്‍വര്‍ഷം ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. ആകെ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം കഴിഞ്ഞവര്‍ഷത്തെപോലെ മൂന്നാമതാണ്. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാംസ്ഥാനം. അതേസമയം, മത്തി കുറഞ്ഞപ്പോള്‍ അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനമാണ് വര്‍ധനവ്.
കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അയലയാണ് ഒന്നാംസ്ഥാനത്ത്. അയലക്ക് പുറമെ കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയും കേരളത്തില്‍ കൂടി. കഴിഞ്ഞവര്‍ഷം രാജ്യത്തെ ലാന്‍ഡിങ് സെന്ററുകളില്‍ വിറ്റഴിക്കപ്പെട്ടത് 52,632 കോടി രൂപയുടെ മത്സ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 0.4 ശതമാനമാണ് വര്‍ധനവ്.
വാര്‍ത്താസമ്മേളനത്തില്‍ സി.എം.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ഡോ. പി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  2 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  2 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  2 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  2 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  2 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  2 days ago