അപകടഭീഷണിയില്‍ വീടിനോട് ചേര്‍ന്ന് ട്രാന്‍ഫോമര്‍
വേങ്ങര: വീടിനോട് ചേര്‍ന്നുളള വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ ദുരിതമായതായി വീട്ടുടമയും നാട്ടുകാരും.
വലിയോറ പുത്തനങ്ങാടി ടൗണിലാണ് 250 കെ.വി ട്രാന്‍സ്‌ഫോമര്‍ അപകടം കാത്തിരിക്കുന്നത്. അപകട വളവിനോട് ചേര്‍ന്ന് റോഡോരത്ത് അലസമായി തുറന്നിരിക്കുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തി താല്‍ക്കാലികമായി സ്ഥലം നല്‍കുകയും പിന്നീട് ഇത് വീട്ടുകാര്‍ക്ക് ദുരിതമായി മാറുകയായിരുന്നു. വീട്ടു മുറ്റത്ത് ചെറിയ കുട്ടികളെ കളിക്കാന്‍ വിടുന്നത് പോലും ഭീതിയോടെയാണ്. മഴക്കാലത്ത് ട്രാന്‍സ്‌ഫോമറില്‍ നിന്ന് എര്‍ത്ത് അടിക്കുകയും ലൈനുകളില്‍ മരച്ചില്ലകള്‍ തട്ടി വൈദ്യുതി ഷോര്‍ട്ടായി ടാന്‍സ്‌ഫോമറില്‍ തീയും സ്‌ഫോടനവും പതിവാണ്. മാത്രമല്ല, ഫീസ് കാരിയറില്‍ നിന്നുളള വയറുകള്‍ വീട്ടുമുറ്റത്തേക്ക് തൂങ്ങിക്കിടക്കുന്നതും ഫ്യൂസ് ബോക്‌സ് എപ്പോഴും തുറന്ന് കിടക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
അപകട സാധ്യതയേറിയ കൊടും വളവിനോട് ചേര്‍ന്നാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥിതി ചെയ്യുന്നത്. ഇത് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര പതിറ്റാണ്ടു തുടര്‍ച്ചയായി പരാതിയുമായി ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് വീട്ടുകാര്‍.
2007 ല്‍ മാറ്റി സ്ഥാപിക്കുന്നതിന് ഭരണ തലത്തില്‍ അനുമതിയായെങ്കിലും മാറ്റി സ്ഥാപിക്കാനുളള സ്ഥലം വീട്ടുകാര്‍ നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."