മരടിലെ ഫ്ളാറ്റ് ഉടന്‍ പൊളിക്കില്ല: മന്ത്രി മൊയ്തീന്
തൃശൂര്‍: കൊച്ചി മരടിലെ ഫ്ളാറ്റ് ഉടന്‍ പൊളിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്. ഫ്ളാറ്റ് പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം പഠിച്ച ശേഷമെ പൊളിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കൂ.
ഇതിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു കഴിഞ്ഞു. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അനുബന്ധ നടപടികള്‍ തീരുമാനിക്കും. ഫ്ളാറ്റ് നിര്‍മാതാക്കളെ രക്ഷിക്കല്‍ സര്‍ക്കാരിന്റെ നയമല്ല. കോടതി കണ്ടെത്തിയപോലെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍, നിയമാനുസൃതമായാണ് താമസക്കാര്‍ ഫ്ളാറ്റ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവിനെതിരേ നല്കിയ പുനഃപരിശോധനാ ഹരജികള്‍ കഴിഞ്ഞദിവസം സുപ്രിംകോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."