സുവിശേഷ പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സുവിശേഷ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റിലായി.
എടവിലങ്ങ് പുളിപറമ്പ് വീട്ടില്‍ വിശ്വനാഥന്‍ മകന്‍ ഗോപിനാഥനെ (25) യാണ് ഇരിങ്ങാലക്കു ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂല്‍ ഇന്‍സ്‌പെക്ടര്‍ പി.സി ബിജു കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസം ആറാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ വി.പി തുരുത്തില്‍ പൊന്തക്കോസ്ത് മിഷന്റെ പ്രവര്‍ത്തനത്തിനെത്തിയ ഇരിങ്ങാലക്കുട ഏരിയാ പൊന്തക്കോസ്ത് സെക്രട്ടറിയേയും മൂന്ന് ബൈബിള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളേയും അതു വഴി ബൈക്കിലെത്തിയ ഗോപിനാഥനും സുഹൃത്തും തടഞ്ഞു നിറുത്തി മതപരിവര്‍ത്തനം നടത്തിയെന്നു പറഞ്ഞ് മര്‍ദിക്കുകയും ഇവരുടെ കൈവശമുള്ള ലഘുലേഖകള്‍ നശിപ്പിച്ചു കളയുകയുമായിരുന്നു. സംഭവം ഇവര്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കൊടുങ്ങല്ലൂര്‍ എസ്.ഐ വിനോദ് കുമാര്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ ഗോപി, സി.പി.ഒ ഇ.എസ് ജീവന്‍, സീനിയര്‍ സി.പി.ഒ സുനില്‍, സി.പി.ഒ മാരായ ജോസഫ്, റാഫി, മനോജ്, സബീഷ്, ശ്രീജിത്ത്, ഗിരീഷ്, സന്ദീപ് സബ്ല്യൂ. സി.പി.ഒ കവിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."