HOME
DETAILS
MAL
കെ.എം.സി.സി ബഹ്റൈന്‍ അല്‍അമാന സാമൂഹിക സുരക്ഷാ ഫണ്ട് കൈമാറി
backup
December 10 2020 | 03:12 AM
സഹായം നല്‍കുന്നത് കാല് കോടിയിലേറെ
കോഴിക്കോട്: പ്രവാസി സുരക്ഷ മുന്‍നിര്‍ത്തി കെ.എം.സി.സി ബഹ്റൈന്‍ നടപ്പാക്കി വരുന്ന അല്‍ അമാന സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കെ.എം.സി.സി ബഹ്റൈന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിന് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദിന്റെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. അല്‍ അമാന പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബത്തിനുള്ള 14 ലക്ഷം രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവര്‍ക്കുള്ള അവശതാ പെന്ഷന് തുകയുമാണ് കൈമാറിയത്. വടകര, വയനാട്, കണ്ണൂര്‍ സ്വദേശികളുടെ കുടുംബത്തിനാണ് കുടുംബ സുരക്ഷാ ഫണ്ട് വഴി ആശ്വാസ ധനസഹായം നല്‍കിയത്. രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ 10 ലക്ഷം കൈമാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സ്റ്റേറ്റ് സെക്രട്ടറി എ.പി ഫൈസല്‍, വൈസ് പ്രസിഡന്റ് കെ.യു അബ്ദുല്‍ ലത്തീഫ്, ഫൈസല്‍ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ഇംനാസ് ബാബു. എസ്.കെ നാസര്‍, ടി.പി മുഹമ്മദാലി, ഇഖ്ബാല്‍, ശിഹാബ് പ്ലസ്, അസ്ലം കളത്തിങ്കല്‍ പങ്കെടുത്തു.
പ്രവാസികളുടെ സമൂഹിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് കെ.എം.സി.സി ബഹ്റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവിഷ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."