HOME
DETAILS

ഏറനാട് നിയോജക മണ്ഡലത്തിലെരണ്ട് പദ്ധതികള്‍ ഇന്ന് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും

  
backup
May 25, 2017 | 8:09 PM

%e0%b4%8f%e0%b4%b1%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9c%e0%b4%95-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


അരീക്കോട്: ഏറനാട് മണ്ഡലത്തിലെ രണ്ട് വികസന പദ്ധതികള്‍ ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. പി.കെ ബഷീര്‍ എം എല്‍ എ പ്രത്യേക താല്‍പര്യമെടുത്ത് നടപ്പാക്കിയ എടവണ്ണ ടൗണിലെ റോഡ് വീതി കൂട്ടലിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മന്ത്രി വൈകിട്ട് 4.30ന് നിര്‍വഹിക്കും. എടവണ്ണ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി ഇന്ന് നിര്‍വഹിക്കും.
സ്ഥലമുടമകള്‍ സൗജന്യമായി നല്‍കിയ ഭൂമി ഏറ്റെടുത്താണ് എടവണ്ണ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന റോഡ് വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിച്ചത്.  റോഡിന്റെ ഇരുവശത്തും രണ്ട് മീറ്റര്‍ വീതം ഏറ്റെടുത്താണ് റോഡ് വീതി കൂട്ടിയത്.  കോഴിക്കോട്-ഗൂഢല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായ ടൗണായിരുന്നു എടവണ്ണ. റോഡ് വീതി കൂട്ടിയതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്.
എടവണ്ണ സബ് രജിസ്റ്റാര്‍ ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വൈകിട്ട് നാലിന് നിര്‍വഹിക്കും.  പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനാകും.  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മാഈല്‍ മൂത്തേടം, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago