HOME
DETAILS

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഭരണസമിതി അംഗീകരിച്ചു

  
backup
May 25 2017 | 20:05 PM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be-2


വണ്ടൂര്‍: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി ഭരണസമിതി യോഗം അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് അന്തിമപദ്ധതിക്ക് യോഗം അംഗീകാരം നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് സംരക്ഷണത്തിലായിരുന്നു യോഗം.
6,25,24,000 രൂപ അടങ്കല്‍ വരുന്ന അന്തിമ പദ്ധതിക്കാണ് വ്യാഴാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഭവന നിര്‍മാണം, ആരോഗ്യം, കുടിവെള്ളം, കാര്‍ഷിക മേഖല എന്നിവക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ പറഞ്ഞു. അതേസമയം 15 അംഗ ഭരണ സമിതിയില്‍ സി.പി.എമ്മിന്റെ അഞ്ചുഅംഗങ്ങളും വിയോജനം രേഖപ്പെടുത്തി. കരട് പദ്ധതി ചര്‍ച്ച ചെയ്ത് അംഗീകരിക്കാന്‍  17ന് ചേര്‍ന്നിരുന്ന വികസന സെമിനാര്‍ കൈയാങ്കളിയില്‍ കലാശിച്ചിരുന്നു.
പൊതുഫണ്ട്, ഉത്പാദന മേഖല, സേവന മേഖല എന്നിവയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകളെ പൂര്‍ണമായി അവഗണിച്ചുവെന്നും ഇത് തിരുത്തണമെന്നും ആവിശ്യപ്പെട്ടാണ് അന്ന് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. വ്യാഴാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലും സി.പി.എം അംഗംങ്ങള്‍ ഇതേ നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഭരണസമിതി യോഗം അന്തിമ പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ തീരുമാനത്തിനെതിരേ പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹാളില്‍ പ്രവേശിപ്പിക്കാത്തത് പ്രതിഷേധത്തിനിടയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago