സ്വര്‍ണക്കടത്ത് പ്രതികളുമൊത്ത് യാത്ര ചെയ്തിട്ടില്ല; വിദേശത്ത് കണ്ടുമുട്ടിയിട്ടില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി സ്പീക്കറുടെ ഓഫിസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമൊത്ത് യാത്ര ചെയ്യുകയോ വിദേശത്ത് കണ്ടുമുട്ടുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചാണ് പോയത്.
സ്പീക്കറുടെ വിദേശയാത്രകളെല്ലാം സുതാര്യവും ചട്ടവിധേയവുമായിട്ടുള്ളതാണ്. വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ചും സഹോദരന്‍ വിദേശത്തായതിനാല്‍ കുടുംബത്തോടൊപ്പവും സ്പീക്കര്‍ വിദേശത്ത് പോയിട്ടുണ്ട്. ഈ യാത്രകളുടെയെല്ലാം വിശദാംശങ്ങള്‍ സ്പീക്കറുടെ ഓഫിസില്‍ നിന്ന് ആര്‍ക്കും ലഭ്യമാണ്. എംബസിയെ അറിയിച്ചാണ് വിദേശയാത്രകള്‍ ഇതുവരെ നടത്തിയത്. എന്നിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയ ല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."