നഗരസഭാ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്; അജണ്ടകള്‍ മാറ്റിവച്ചു
വടകര : നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര് ഇതോടെ സപ്ലിമെന്ററിയായി വന്ന അജണ്ടകള്‍ പൂര്‍ണമായും മാറ്റിവച്ചു.
2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയ പാക്കയില്‍ ജനകീയ ഗ്രന്ഥാലയം മുതല്‍ കോട്ടക്കടവ് ഗേറ്റ് വരെ റീ ടാറിങ് പ്രവൃത്തിയുടെ പേര് ഐസ് റോഡ് മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള റോഡ് റീ ടാറിങ് എന്നാക്കി മാറ്റുന്ന അജണ്ടയെ സംബന്ധിച്ചാണ് പ്രശ്‌നം രൂക്ഷമായത്.
ഈ അജണ്ടയില്‍ കൃത്യതയില്ലെന്നും ചെയര്‍മാനോ, വകുപ്പ് മേധാവിയോ വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതായതോടെ അജണ്ട മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍, ഈ ആവശ്യത്തോട് ഭരണപക്ഷത്തെ അംഗങ്ങള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ഇതോടെ ചെയര്‍മാന്‍ അജണ്ട മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു.
തീവ്ര ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശേഖരിച്ച മാലിന്യങ്ങള്‍ കുഴിച്ചിട്ടത് പൊതുജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായതായി പ്രതിപക്ഷ കൗണ്‍സിലര്‍ എം.പി ഗംഗാധരന്‍ ഉന്നയിച്ചു.
സീറോ വേസ്റ്റ് പദ്ധതി പ്രകാരം മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് അയക്കുന്ന നഗരസഭ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുഴിച്ചിടാന്‍ പാടില്ലെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച പല തരം മാലിന്യങ്ങളാണ് കോട്ടക്കടവ് ഭാഗത്ത് കുഴിച്ചിട്ടത്. ദേശീയപാതയിലെ പി.ഡബ്ല്യു.ഡി
സ്ഥലങ്ങളില്‍ ഷെഡ് കെട്ടി കച്ചവടം ചെയ്യുന്നവരാണ് ഇവിടങ്ങളില്‍ മാലിന്യം കൂടുതലായി കൊണ്ടിടുന്നതെന്നും, ഇത്തരം ഷെഡുകളില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നോട്ടീസ് നല്‍കണമെന്നും എം.പി അഹമ്മദ് ആവശ്യപ്പെട്ടു.
മൂന്നര വര്‍ഷമായി പ്രവൃത്തികള്‍ പൂര്‍ത്തിയായ ബി.ഒ.ടി കെട്ടിടത്തിലെ ഒരു മുറി പോലും തുറന്ന് പ്രവൃത്തിപ്പിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് കൊണ്ട് വലിയ തോതിലുള്ള വരുമാന മാര്‍ഗം നഷ്ടപ്പെടുന്നതായും ടി. കേളു പറഞ്ഞു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതില്‍ കരാറുകാരനോട്
ചോദിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ 12 വിളക്കുകള്‍ മാത്രമെ ചെയ്യാന്‍ പറ്റുമെന്നും, പുതിയ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പറഞ്ഞതെന്ന് സുരേഷ് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."