സണ്‍ഡേ തിയറ്ററിന്റെ 'ഇന്ത്യന്‍ മൃഗങ്ങള്‍ ' ദേശീയ നാടകോത്സവത്തിന്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സ്ഥിരം നാടകവേദിയായ സണ്‍ഡേ തിയറ്ററിന്റെ പുതിയ നാടകം ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം രംഗപ്രഭാതില്‍ നടക്കുന്ന ദേശീയ നാടകോത്സവത്തിലാണ് സണ്‍ഡേ തിയറ്ററിന്റെ 'ഇന്ത്യന്‍ മൃഗങ്ങള്‍' എന്ന നാടകം അരങ്ങേറുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന നാടകങ്ങള്‍ക്കു പുറമെ മലയാളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക നാടകമാണ് 'ഇന്ത്യന്‍ മൃഗങ്ങള്‍'. വിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ് ഓവലിന്റെ 'ആനിമല്‍ ഫാം' എന്ന വിശ്രുതകൃതിയുടെ മലയാള രൂപാന്തരീകരണമാണ് നാടകം. അധികാര രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഇന്ത്യന്‍ സാഹചര്യത്തിലേക്കുപറിച്ചു നടുന്നതാണ് മുഖ്യപ്രമേയം. ഗോപി കുറ്റിക്കോലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഈ മാസം 27ന് ആരംഭിച്ച നാടകോത്സവത്തില്‍ ഇന്ന് 'ഇന്ത്യന്‍ മൃഗങ്ങള്‍' അരങ്ങേറും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 കുട്ടികള്‍ അഭിനയിക്കുന്നു. പ്രജിത്ത് കൂത്തുപറമ്പ് കലാസംവിധാനവും ജി. സതീഷ് ബാബു, സുധാകരന്‍ കാടകം ദീപ സംവിധാനവും നിര്‍വഹിച്ചു.
ഹരി പായം സംഗീതവും കുല്‍സു വസ്ത്രാലങ്കാരവും ഒരുക്കി. സുനില്‍ പുലരി, അനീഷ് കെ.പി.എ.സി, ഹരിദാസ് കെ.പിഎ.സി, മണിപ്രസാദ്, ദിലീപ് ചിലങ്ക, അനില്‍ രാമന്‍, പ്രകാശന്‍, മിനി ഷൈന്‍, രജിത തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."