മീനച്ചില്‍ റിവര്‍ റിസ്റ്റൊറേഷന്‍ ഈരാറ്റുപേട്ടയില്‍ ഗ്രീന്‍ ഓഡിറ്റ് നടത്തി
ഈരാറ്റുപേട്ട: മീനച്ചില്‍ നദീസംരക്ഷണ സമിതി ഏകോപിപ്പിക്കുന്ന മീനച്ചില്‍ റിവര്‍ റിസ്റ്റൊറേഷന്‍ കാംപയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഈരാറ്റുപേട്ടയില്‍ ഗ്രീന്‍ ഓഡിറ്റ് നടത്തി.
മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. അംഗങ്ങളായ 20 വിദ്യാര്‍ഥികളും ചങ്ങനാശ്ശേരി എസ്.ബി കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ 20 വിദ്യാര്‍ഥികളുമാണ് ഗ്രീന്‍ ഓഡിറ്റില്‍ പങ്കെടുത്തത്. നഗരസഭാ പ്രദേശത്ത് 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനം കര്‍ശനമാക്കിയതിന്റെ കാര്യക്ഷമത പരിശോധിക്കാനായി വിദ്യാര്‍ഥികള്‍ ടൗണിലെ കടകളില്‍ ഷോപ്പിംഗിനിറങ്ങി.
പലര്‍ക്കും കിട്ടിയത് തീരെ അനുവദനീയമല്ലാത്ത കറുത്ത കൂടുകള്‍. 80 ശതമാനത്തോളം കൂടുകളും നിയമവിധേയമല്ലാത്തവയായിരുന്നു. കടകളുടെ ലിസ്റ്റും സാമ്പിളുകളും ഗനരസബായ്ക്ക് കൈമാറാനാണ് സംഘാടകരുടെ തീരുമാനം.
രണ്ടാം ഘട്ടമായി ടൗണ്‍ പരിസരത്തെ മലിനീകരണ കേന്ദ്രങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് അവ ക്യാമറകളിലും വീഡിയോയിലും വുിദ്യാര്‍ഥികള്‍ പകര്‍ത്തി.
പലയിടത്തും മീനച്ചിലാറിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി. ഓഡിറ്റ് റിപ്പോര്‍ട്ട് അധികാരികള്‍ക്ക് നല്‍കും.
മീനച്ചിലാറുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ടൗണുകള്‍ കേന്ദ്രീകരിച്ച് മീനച്ചിലാര്‍ കാവല്‍മാടങ്ങളുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഓഡിറ്റുകള്‍ തുടരാനാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ തീരുമാനം. ഡോ.എസ്.രാമചന്ദ്രന്‍, ആര്‍.എം.അബ്ദുള്‍ റഹിം, റോയി പ്ലാത്തോട്ടം, ഹാഷിം ലബ്ബ, എസ്.ബി.കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡോ.ജോളി, എം.ജി എച്ച്.എസ്.എസ്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ താഹിറ, രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഗ്രീന്‍ ഓഡിറ്റില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."