HOME
DETAILS

ജപ്തി ഭീഷണിയില്‍ വയനാട്ടിലെ കര്‍ഷകര്‍ ചോദിക്കുന്നു ആത്മഹത്യയ്ക്കു മുന്‍പ് ഞങ്ങളെ രക്ഷിക്കാനാകുമോ

  
backup
July 12 2019 | 21:07 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

 


നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: മണ്ണില്‍ എല്ലുമുറിയെ പണിയെടുത്ത് പൊന്നു വിളയിച്ചിട്ടും വയനാട്ടിലെ കര്‍ഷകര്‍ക്ക് രക്ഷയില്ല. വിലയിടിവും വിളനാശവും രംഗം കീഴടക്കിയതിനു പിന്നാലെ ബാങ്കുകളില്‍നിന്നുള്ള ജപ്തി ഭീഷണി കൂടി വന്നതു കര്‍ഷകരുടെ നിലനില്‍പ്പു തന്നെ ഉത്തരമില്ലാത്ത ചോദ്യമാകുന്നു.
2018-2019 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെയുണ്ടായ ജപ്തി ഭീഷണിയില്‍ ഭയന്ന് ജീവിതം അവസാനിപ്പിച്ചത് 18 പേരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് വയനാട്ടില്‍ ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കിയ കര്‍ഷക കുടുംബങ്ങള്‍ എട്ടായിരത്തോളമായിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലാണ് ഇത്രത്തോളം ആളുകള്‍ക്ക് ജപ്തി നോട്ടിസ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജപ്തി നോട്ടിസ് ലഭിച്ച വയനാട്ടിലെ കര്‍ഷകരുടെ എണ്ണം 9400 കടന്നു.
ഇതില്‍ 50 ശതമാനത്തിലധികം നോട്ടിസുകളും അയച്ചത് സഹകരണ, ഗ്രാമീണ, കാര്‍ഷിക ബാങ്കുകളാണ്. കര്‍ഷകര്‍ക്ക് ലോണ്‍ കൊടുക്കുന്നുണ്ടെന്ന ഒറ്റക്കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവ് നല്‍കുന്ന ബാങ്കുകളാണ് ഈ ഗണത്തില്‍പ്പെടുന്നവ.
അവരാണ് നിലവില്‍ കര്‍ഷകര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ തവണ വാളോങ്ങിയിരിക്കുന്നതും. മൊറോട്ടോറിയം എന്ന പേരിലും കര്‍ഷകരെ ബാങ്കുകളും സര്‍ക്കാരുകളും ചൂഷണം ചെയ്യുകയാണ്.
തിരിച്ചടവ് മുടങ്ങിയവരെ മൊറോട്ടോറിയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആ കാലയളവില്‍ അവര്‍ പണം തിരിച്ചടക്കേണ്ടതില്ലെന്ന ആനുകൂല്യം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
മൊറോട്ടോറിയം കാലാവധിയിലെ പലിശ കൂടി ചേര്‍ത്താണ് കാലാവധി കഴിയുമ്പോള്‍ ബാങ്കുകള്‍ കര്‍ഷകനോടു പണം തിരിച്ചടക്കാന്‍ ആവശ്യപ്പെടുന്നത്.
യഥാര്‍ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് മൊറോട്ടോറിയമെന്ന പേരില്‍ സര്‍ക്കാരുകളും ബാങ്കുകളും ചെയ്യുന്നത്.
മൊറോട്ടോറിയത്തിനു പകരം കര്‍ഷകരുടെ വായ്പകളിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കി കൊടുക്കുകയാണ് വേണ്ടതെന്ന് മുഴുവന്‍ കര്‍ഷക സംഘടനകളും കര്‍ഷകരും ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും സര്‍ക്കാരുകളോ ബാങ്കുകളോ മുഖവിലക്കെടുക്കുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  7 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago