HOME
DETAILS

യൂനിവേഴ്‌സിറ്റി കോളേജിലെ അക്രമം: എസ്.എഫ്.ഐക്കെതിരേ സ്പീക്കര്‍, സ്പീക്കറേ കണക്കിന് ശകാരിച്ച് സൈബര്‍ പോരാളികള്‍

  
backup
July 13 2019 | 03:07 AM

speaker-sreeramakrishnan-against-sfi-13-07-2019

കോഴിക്കോട്: യൂനിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിലും കത്തിക്കുത്തിലും പ്രതിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എസ്.എഫ്.ഐക്കെതിരേ രൂക്ഷമായിവിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ലജ്ജാഭാരം കൊണ്ട് തല താഴ്ത്തുന്നുവെന്നാണ് ഫേസ്ബുക്കില്‍ സ്പീക്കറുടെ കുറിപ്പില്‍ പറയുന്നത്. അതേ സമയം സ്പീക്കറുടെ പോസ്റ്റിനു താഴെ പൊങ്കാലകളും നിറയുന്നുണ്ട്. കണക്കിന് ശകാരിക്കാനും സൈബര്‍ പോരാളികള്‍ മറന്നിട്ടില്ല.


'അഖില്‍'എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്റ്റില്‍ യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചതെന്നും ഈ നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയല്ലേ നിങ്ങള്‍ ചവുട്ടി താഴ്ത്തിയതെന്നും ചോദിക്കുന്നുണ്ട്.
നിങ്ങള്‍ ഏതു തരക്കാരാണ് എന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല എന്നും
ഏതു പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ നല്‍കുന്നതെന്നും ആശങ്കകളോടെ ചോദിക്കുമ്പോള്‍ തന്നെ
നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും ഓര്‍മിപ്പിക്കുന്നു. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ടെന്നും ഉപദേശിക്കുന്നുമുണ്ട്.
അതേ സമയം പോസ്റ്റിനു താഴെ സ്പീക്കറേ ട്രോളിയും ചീത്ത വിളിച്ചും ധാരാളം പേരും രംഗത്തെത്തിയിട്ടുണ്ട്.
സ്വന്തം പാര്‍ട്ടിക്കാരന് കുത്തേറ്റപ്പോള്‍ ഇങ്ങനെ എഴുതാന്‍ മനസു വന്നെങ്കില്‍,,
അനേകം കുട്ടികളുടെ കണ്ണുനീര്‍വീണ മണ്ണില്‍ നിന്ന് കാലം നിങ്ങള്‍ക്ക് തരുന്ന തിരിച്ചടിയാണെന്ന് കൂടി ഓര്‍മിച്ചാല്‍ നന്നാകുമെന്നാണ് ഒരാള്‍ സ്പീക്കറെ ഓര്‍മപ്പെടുത്തുന്നത്.
അഭിമന്യൂ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് തിരോന്തരത്ത് ഇന്ന് നടന്നതെന്നും,
മറിച്ചുള്ള വാര്‍ത്തകള്‍ സി.പി.എമ്മിനെ തകര്‍ക്കാനുള്ള മാമ മാധ്യമങ്ങളുടെയും വലത് പക്ഷ പിന്തിരിപ്പന്‍ മൂരാച്ചികളുടെയും ഗൂഢ ശ്രമങ്ങളാണെന്നും ന്യായീകരിച്ച് വരുന്നതിനിടയിലാണ് സ്പീക്കര്‍ സാറെ
താങ്കളുടെ അനവസരത്തിലുള്ള ഈ പോസ്റ്റെന്നുമാണ് മറ്റൊരു ട്രോള്‍.

എത്രയെത്രപേരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ ഒക്കത്തിരുന്ന് തന്നെവേണം വേദം പറയാന്‍.... കൃപേഷ്, ശരത് ലാല്‍ ശുഹൈബ്, ഷുക്കൂര്‍ അങ്ങനെ 123....പേരുകള്‍. എന്നിട്ടും താന്‍ താങ്കളെ സമാധാനകാംക്ഷിയായി കാണുന്നു, ഉളുപ്പ് ലേശം വേണം...ഉളുപ്പ്...
സ്പീക്കര്‍ സാറിന്റെ ആത്മാര്‍ഥതയുള്ള ഈ വരികള്‍ വായിച്ചിട്ടെങ്കിലും അക്രമികള്‍ക്ക് തിരിച്ചറിവുണ്ടായെങ്കില്‍ എന്നും ആശിക്കുന്നതായും ചിലര്‍ എഴുതുന്നു. പൊങ്കാലകള്‍ തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago