ഇറച്ചിക്കോഴി വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു
പുതുക്കാട്: റമദാന്‍ അടുത്തതോടെ ഇറച്ചിക്കോഴി വില സര്‍വകാല റെക്കോഡിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി വര്‍ധിച്ച്‌കൊണ്ടിരുന്ന കോഴിവില ഇന്നലെ 143 രൂപയിലെത്തി. ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
വില വര്‍ധനവിന് നിരവധി കാരണങ്ങളുണ്ടെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു. ചൂട് കൂടുതലായതിനാല്‍ കോഴിഫാമുകളില്‍ കോഴികളെ വളര്‍ത്താന്‍ പറ്റുന്നില്ല. ഒരു പരിധി വിട്ടു ചൂട് കൂടിയാല്‍ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുകയാണ്. കോഴിഫാമുകളില്‍ കോഴികളെ വളര്‍ത്താന്‍ പറ്റാതായാല്‍ അതിന്റെ പ്രതിഫലനം മാര്‍ക്കറ്റില്‍ എത്താന്‍ 40 മുതല്‍ 45 ദിവസം വരെ എടുക്കും. അതോടൊപ്പം കോഴി തീറ്റയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു. കിലോഗ്രാമിന് 22 രൂപ വില ഉണ്ടായിരുന്നു കോഴി തീറ്റയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ 29 രൂപയായി ഉയര്‍ന്നു.
കേരളത്തില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ചു വാണിജ്യോല്‍പാദനം നടത്തുന്ന ഹാച്ചറികള്‍ അധന്മായി ഇല്ലാത്തതും, ചൂടു കാരണം ഹാച്ചറികളില്‍ ഉല്‍പാദനം നടക്കാത്തതിനാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആവശ്യം കൂടിയതോടെ അവര്‍ കോഴിക്കുഞ്ഞുങ്ങളുടെ വില ഒന്നിന് 35 രൂപയില്‍ നിന്നും 55 രൂപയാക്കി ഉയര്‍ത്തി.
ഇതിനാലാണ് വിലവര്‍ധിച്ചതെന്നും അവര്‍ വ്യക്തമാക്കി. കുറഞ്ഞ വിലക്ക് കോഴി കുഞ്ഞുങ്ങളും, കോഴിത്തീറ്റയും കോഴികര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."