സഊദിയില്‍ അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും രജിസ്ട്രഷന് നിര്‍ബന്ധമാക്കും
റിയാദ്: സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പ്രൊഫഷനല്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. തൊഴില്‍, സാമൂഹിക വികസന മന്ത്രാലവുമായി സഹകരിച്ച് ഇതിനായി പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ഓര്‍ഗാനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് തീരുമാനിച്ചിരിക്കുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സഊദിയില്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താനും പുതുതായി ജോലിക്ക് ശ്രമിക്കുന്നവരെ പിടികൂടാനും പുതിയ സംവിധാനം വഴി സാധിക്കും. അക്കൗണ്ടന്റ്, ഓഡിറ്റര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികളെ കണ്ടെത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സൗദിയില്‍ ജോലിക്ക് ശ്രമിക്കുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കുമെന്ന് സഊദി ഓര്ഗനൈസേഷന് ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് വക്താവ് അബ്ദുല്ല അല്റാനജിഹ് പറഞ്ഞു.
ഈ മേഖലയില്‍ സഊദി വല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കാനും ഇതോടെ കഴിയും. ഈ വര്‍ഷം ആദ്യപകുതിയില്‍ 68 വനിതകളടക്കം 1,972 അക്കൗണ്ടന്റുമാര്‍ സൗദി ഓര്ഗനൈസേഷന് ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറു മാസത്തിനിടെ 55 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വ്യാജന്മാരെ കണ്ടെത്തി ഈ മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവരെ കണ്ടെത്തുകയും നിലനിര്‍ത്തുകയുമാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."