യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; പ്രതികളെ സംഘടനയില്‍ നിന്നും പുറത്താക്കി
തിരുവനന്തപുരം: വിദ്യാര്‍ഥിയെ കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിന്റെ ഭാഗമായി യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. കേസില്‍ പ്രതികളായ സെക്രട്ടറി ശിവരഞ്ജിത്ത്, പ്രസിഡന്റ് എ.എന്‍ നസീം എന്നിവരുള്‍പ്പെടെ ആറ് പേരെ സംഘടനയുടം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. തെറ്റായ പ്രവണതകളെ ചെറുക്കാന്‍ കോളജിലെ യൂനിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജില്‍ പരസ്പരം പോരടിച്ച എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് നേരത്തേ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി തിരുവനന്തപുരം ജില്ലാകമ്മിറ്റി രംഗത്ത് വന്നിരുന്നു. യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടില്ലെന്നും പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്നുമാണ് ജില്ലാ കമ്മിറ്റി നേതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്ന് കമ്മിറ്റി പിരിച്ചുവിടുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്കിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."