എല്‍.ഐ.സിയില്‍ നിന്ന് തട്ടിപ്പുകമ്പനിക്ക് കോടികള്‍ കൈമാറി: രാഹുല്‍
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രി മോദ ിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ ആരോപണം രൂക്ഷമാക്കിയതിനു പിന്നാലെ മറ്റൊരു ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
രാജ്യത്തെ പ്രമുഖ ഐ.എല്‍ ആന്റ് എഫ്.എസ്(ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫിനാന്‍സിങ് ആന്റ് ലീസിങ് സര്‍വിസ് ലിമിറ്റഡ്) എന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ധനകാര്യ സ്ഥാപനത്തിനായി എല്‍.ഐ.സിയില്‍ നിന്ന് 90,000 കോടി രൂപ നല്‍കിയെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ പണമാണ് അനധികൃതമായി മോദി ഈ സ്ഥാപനത്തിന് കാമാറിയതെന്ന് രാഹുല്‍ ആരോപിച്ചു.
നിരവധി ക്രമക്കേടുകള്‍ ഐ.എല്‍ ആന്റ് എഫ്.എസിനെതിരേ ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് അനധികൃതമായിട്ടാണ് പണം കൈമാറിയതെന്നും രാഹുല്‍ ആരോപിച്ചു.
എന്‍.ഡി.എ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ ആരോപണത്തെ സംബന്ധിച്ച് ഇന്നലെ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് ഗിഫ്റ്റ് സിറ്റി എന്ന പദ്ധതിക്കായി 70,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി എവിടെയുമെത്തിയിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.
മോദിയുടെ ഇഷ്ടക്കാരായ കമ്പനിയെ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് എല്‍.ഐ.സിയില്‍ നിന്ന് പണം കൈമാറിയത്. എല്‍.ഐ.സിക്ക് ഷെയര്‍ ഉണ്ടെങ്കിലും ഏറെക്കുറെ പരമാധികാരത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ.എല്‍ ആന്റ് എഫ്.എസ്.
എന്നാല്‍ ഈ സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ എല്‍.ഐ.സിയെകൂടി പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പണം പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഖാതം ഉണ്ടാക്കുമെന്നും രാഹുല്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ വിശ്വസിച്ചാണ് എല്‍.ഐ.സിയില്‍ പണം നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം ഒരു കളങ്കിത സ്ഥാപനത്തിന് കൈമാറുകയാണ് മോദി ചെയ്തിരിക്കുന്നത്.
ഈ കമ്പനിയില്‍ അടിയന്തരമായി ഓഡിറ്റ് നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."