രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് സമൂഹമാധ്യമങ്ങള്‍
പാലു: ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു സഹായവുമായി ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനാകാത്തതിനാല്‍ ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ മാസം കേരളത്തെ വിഴുങ്ങിയ പ്രളയകാലത്തേതിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഇന്തോനേഷ്യയിലെ സുലവെസിയിലുള്ളത്. പാലുവിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരില്‍ രക്ഷിച്ചവരുടെ ഫോട്ടോ പങ്കുവച്ചും കാണാതായവരുടെ വിവരങ്ങള്‍ ചേര്‍ത്തുമാണ് സമൂഹമാധ്യമങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അടിയന്തരമായി ഭക്ഷ്യവസ്തുക്കള്‍ അടക്കം ആവശ്യമുള്ള സ്ഥലങ്ങളുടെ വിവരം പങ്കുവച്ചും അങ്ങോട്ടേക്കു സന്നദ്ധ പ്രവര്‍ത്തകരെ അയച്ചും സമൂഹമാധ്യമ കൂട്ടായ്മകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."