സ്വയം വിമര്‍ശനവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ സ്വയം വിമര്‍ശനവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കില്ല. തളര്‍ച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നും വി.പി സാനു ഫേസ്ബുക്കില്‍ കുറിച്ചു.
യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. കേരള ജനതയോട് മാപ്പുചോദിക്കുകയാണ്. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതിവച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐക്കാര്‍. അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണ്.
കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും ശുഭ്രപതാകയെയും രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാര്‍. പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്. മറ്റൊന്നും പറയാനില്ലെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."