ലിഫ്റ്റില്‍ കുടുങ്ങിയ ഡോക്ടറെ അഗ്നിശമന സേന രക്ഷപ്പെടുത്തി
വെഞ്ഞാറമൂട്: ലിഫ്റ്റില്‍ കുടുങ്ങിയ സ്വകാര്യ ആശുത്രിയിലെ ഡോക്ടര്‍ക്ക് അഗ്നിശമന സേന രക്ഷകരായി. കാരേറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ കുളിര്‍മ്മ(35) ആണ് യന്ത്രത്തകരാറ് കാരണം 45 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്നാണ് ഡോക്ടര്‍ ലിഫ്റ്റില്‍ കയറിയത്. മൂന്നാം നിലയിലെത്തിയപ്പോഴേക്കും ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലക്കുകയും അതിനുള്ളില്‍ കുടുങ്ങുകയുമാണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ തകരാറു പരിഹരിക്കുന്നതിനും ഡോക്ടറെ പുറത്തെത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വെഞ്ഞാറമൂട് അഗ്നി ശമന സേനയെ വിവരമറിയിച്ചു. അവര്‍ എത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ലിഫ്റ്റ് തുറക്കുകയും ഡോക്ടറെ പുറത്ത് കടക്കാന്‍ സഹായിക്കുകുയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."