HOME
DETAILS
MAL
സഊദിയിൽ രോഗമുക്തർ മൂന്നര ലക്ഷം കവിഞ്ഞു; ഇന്ന് 236 രോഗ മുക്തി, 168 വൈറസ് ബാധ, 11 മരണം
backup
December 11 2020 | 12:12 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 236 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 രോഗികൾ മരണപ്പെടുകയും 168 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 3,452 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 526 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,023 ആയും വൈറസ് ബാധിതർ 359,583 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 236 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 350,108 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."