കുടുംബശ്രീയുടെ തെരുവുനായ വന്ധീകരണ പദ്ധതി നടപ്പാക്കിയത് ഏഴ് ജില്ലകളില്‍ മാത്രം
അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: തെരുവുനായ്ക്കളെ വന്ധീകരിക്കുന്ന കുടുംബശ്രീയുടെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി നടപ്പാക്കിയത് ഏഴ് ജില്ലകളില്‍ മാത്രം.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 59 യൂനിറ്റുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ജില്ലകളില്‍ 2017 ജൂണ്‍ മുതല്‍ ഇക്കഴിഞ്ഞ മെയ് വരെ 36,022 തെരുവുനായ്ക്കളെയാണ് വന്ധീകരിച്ചത്. മറ്റുജില്ലകളില്‍ 15 നായ്ക്കളുടെ വന്ധീകരണം മാത്രമാണ് നടന്നത്. ഇത് മലപ്പുറം ജില്ലയിലാണ്.
തിരുവനന്തപുരം ജില്ലാമിഷന്റെ മൊബൈല്‍ എ.ബി.സി യൂനിറ്റ് 1972 നായ്ക്കളെ വന്ധീകരിച്ചിട്ടുണ്ട്. 2016ല്‍ പ്രഖ്യാപിച്ച് 2017ല്‍ ആരംഭിച്ച പദ്ധതിയാണിത്. കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസസ് യൂനിറ്റുകള്‍ തെരുവുനായ്ക്കളെ പിടികൂടി വെറ്ററിനറി ആശുപത്രികളിലെത്തിച്ചാണ് വന്ധീകരണം നടത്തുന്നത്.
കുടുംബശ്രീയുടെ എംപാനല്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാരാണ് നായ്ക്കളെ വന്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."