HOME
DETAILS

തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന്: എം.പി

  
backup
September 30 2018 | 21:09 PM

630216-2

ആലപ്പുഴ: ഒരു വര്‍ഷം മുമ്പ് അനുവദിച്ച പദ്ധതികല്‍ എസ്റ്റിമേറ്റു പോലും നല്‍കാതെ ചില തദ്ദേശഭരണസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടയുന്നതായി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
പ്രത്യേകിച്ച് ഫണ്ടുകള്‍ ഒന്നുമില്ലാത്ത ബ്ലോക്ക് പഞ്ചായത്തുകള്‍ വഴിയാണ് കൂടുതല്‍ എം.പി ഫണ്ട് വിനിയോഗവും നടത്തുന്നത്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന ബ്ലോക്കുപഞ്ചായത്തുകളാണ് കൃത്യതയോടെ പദ്ധതികള്‍ നടപ്പാക്കുന്നത്.
ധനവിനിയോഗം അവലോകനം ചെയ്യുന്നതിനുള്ള യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരുന്നില്ലെങ്കില്‍ പദ്ധതികള്‍ നന്നായി നടത്തുന്ന ബ്ലോക്കുകള്‍ക്കു കൈമാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്ലാനിങ് സെക്രട്ടേറിയറ്റില്‍ എം.പി.ഫണ്ട് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി.ഫണ്ടുപയോഗിച്ച് സ്‌കൂളുകളില്‍ നല്‍കുന്ന കമ്പ്യൂട്ടറുകളും പൊതുയിടങ്ങളില്‍ സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും ഇവ നല്‍കുന്ന ഏജന്‍സികളുടെ നിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടറേറ്റ് വഴി ഗുണനിലവാരമുള്ള കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. 2016-17 കാലഘട്ടത്തില്‍ അനുവദിച്ച മൂന്നു കമ്പ്യൂട്ടറുകള്‍ പോലും ഇനിയും വാങ്ങി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഐ.ടി.@സ്‌കൂള്‍ മാനദണ്ഡപ്രകാരമാണ് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതെന്ന് വേിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ഏജന്‍സികള്‍ക്കു നല്‍കുമ്പോള്‍ വാര്‍ഷികഅറ്റകുറ്റപണി കരാറും ഒപ്പിടീക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നും എം.പി.ആവശ്യപ്പെട്ടു. ഹൈമാസ് ലൈറ്റുകളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഒരു വര്‍ഷം പോലും കത്താതെ മോശമാകുകയാണ് പലയിടത്തും ലൈറ്റുകള്‍. പലതിലും അറ്റകുറ്റപ്പണിക്ക് വകുപ്പുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പണി പൂര്‍ത്തിയായ ഇടങ്ങളില്‍ ബില്ലുകള്‍ നല്‍കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് എം.പി.ഫണ്ട് വിനിയോഗത്തെ സാരമായി ബാധിക്കുന്നുണ്ട്.
അടുത്ത ഗഡു പണം അനുവദിക്കണമെങ്കിലും നിശ്ചിത തുക ചെലവഴിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ചില ബ്ലോക്കുതല ഉദ്യോഗസ്ഥര്‍ക്കു പണി നടത്താന്‍ തീരെ താല്‍പ്പര്യമില്ലാത്ത അവസ്ഥയുണ്ട്. നന്നായി പണിയെടുക്കുന്നവര്‍ക്ക് പാരിതോഷികവുമില്ല പണിയെടുക്കാത്തവര്‍ക്ക് കുഴപ്പവുമില്ലെന്ന സ്ഥിതി മാറണമെന്നും ഇക്കാര്യത്തില്‍ ജില്ല മജിസ്‌ട്രേറ്റ് എന്ന നിലയില്‍ ജില്ല കളക്ടറുടെ ശക്തമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.പി.ഫണ്ടുപയോഗിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2014 മുതല്‍ ഈ സാമ്പത്തികവര്‍ഷം വരെയായി 334 പ്രവൃത്തികള്‍ ശിപാര്‍ശ ചെയ്തതില്‍ 252 എണ്ണത്തിനാണ് അംഗീകാരം കിട്ടിയത്. പൂര്‍ത്തിയായവയില്‍ ഏറെയും പഴയ പ്രവൃത്തികളാണ്. ഈ സാമ്പത്തിക വര്‍ഷം ശിപാര്‍ശ ചെയ്ത 90 പ്രവൃത്തിയില്‍ എട്ടെണ്ണത്തിനാണ് അംഗീകാരം കിട്ടിയത്. പലയിടത്തും മറ്റു പണികള്‍ കഴിഞ്ഞശേഷം എം.പി.ഫണ്ട് വിനിയോഗിച്ചാല്‍ മതിയെന്ന ധാരണയാണ്. ആലപ്പുഴ, ചേര്‍ത്തല നഗരസഭകളെല്ലാം ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നല്‍കിയ പ്രവൃത്തിയില്‍ ഇതുവരെയും എസ്റ്റിമേറ്റുപോലും സമര്‍പ്പിക്കാതെ റയില്‍വേയും ഒളിച്ചുകളിക്കുകയാണ്. ജില്ല ഭരണകൂടത്തിന്റെ ഇടപെടല്‍ ശക്തമാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ട ഗുണം കിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ചയുള്ള സ്ഥാപനങ്ങളുടെ അധികൃതരെ അടുത്തദിവസം തന്നെ കലക്ടറേറ്റില്‍ വിളിച്ച് പ്രത്യേകാവലോകനം നടത്തി പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ജില്ല കലക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ കെ.എസ്. ലതി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago