HOME
DETAILS

മതകാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ആശങ്കാജനകം: എസ്.വൈ.എസ്

  
backup
September 30 2018 | 21:09 PM

%e0%b4%ae%e0%b4%a4%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%9f

 

കൊണ്ടോട്ടി: അനേകം മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും സംഗമസ്ഥാനമായ ഭാരതത്തിന്റെ പൈതൃകത്തിന് പോറലേല്‍പ്പിക്കുന്ന, ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന കോടതി വിധി ആശങ്കാജനകമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
മതകാര്യങ്ങള്‍ തീരുമാനിക്കേണ്ടതും ആചാരാനുഷ്ഠാനങ്ങളില്‍ വിധി പറയേണ്ടതും മതപണ്ഡിതന്‍മാരാണ്. വിശ്വാസപരമായ കാര്യങ്ങള്‍ തികച്ചും സ്വകാര്യമാണെന്നിരിക്കേ ജുഡീഷ്യറിക്കോ ഗവണ്‍മെന്റിനോ ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ല.
ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഇത്തരം കാര്യങ്ങളില്‍ കേവലം യുക്തിയെ ആധാരമാക്കി വിധി പറയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എസ്.വൈ.എസ് എക്‌സിക്യൂട്ടീവ് ക്യാംപ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ആസൂത്രിത കൊലപാതകം ആത്മഹത്യയായി സ്ഥാപിച്ച് ലോക്കല്‍ പോലിസ് തയാറാക്കിയ റിപ്പോര്‍ട്ട് അതേപടി ഉദ്ധരിച്ച് വീണ്ടും കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
നേരത്തേ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കോടതി കണ്ടെത്തിയ കാര്യങ്ങളിലൊന്നും പുതിയ റിപ്പോര്‍ട്ട് വിശദീകരണം നല്‍കുന്നില്ല. ഇത് കാര്യങ്ങളെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ സി.ബി.ഐ യുടെ മറ്റൊരു സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ക്യാംപ് ആവശ്യപ്പെട്ടു.
ഇസ്‌ലാമില്‍ പള്ളികള്‍ക്ക് സ്ഥാനമില്ലെന്നും അവിഭാജ്യ ഘടകമല്ലെന്നുമുള്ള കോടതി വിധി ഇസ്‌ലാമിക പ്രമാണങ്ങളില്‍ കേവല ധാരണ പോലുമില്ലാത്തതാണെന്ന് വിലയിരുത്താന്‍ കാരണമായതായി യോഗം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ പറഞ്ഞു. ഇത്തരം വിധികള്‍ നീതിന്യായ വ്യവസ്ഥിയുടെ അന്തസിനെ പോലും ചെറുതാക്കാനാണ് പലപ്പോഴും കാരണമാകുക.
പള്ളികളോട് ഇതര മതസ്ഥര്‍ക്ക് പോലും മതിപ്പ് നഷ്ടപ്പെടുത്തുന്ന വിധം കുഴപ്പമുണ്ടാക്കുന്ന ശക്തികള്‍ അത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആരാധനാലയങ്ങളുടെ മഹത്വം മാനിക്കാന്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പള്ളി മദ്‌സകള്‍ക്ക് കൃത്രിമ രേഖയുണ്ടാക്കി വാഖിഫിന്റെ ലക്ഷ്യങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നവര്‍ ഇസ്‌ലാമിക ശരീഅത്തിനെയാണ് വെല്ലുവിളിക്കുന്നതെന്നും ക്യാംപ് ഓര്‍മിപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, പിണങ്ങോട് അബൂബക്കര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലിം എടക്കര, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago