ഗ്രീന്‍ പ്രോട്ടോക്കോള്‍ നയപ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച നയപ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഹരിത കേരള മിഷനും തിരുവനന്തപുരം നഗരസഭയും പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദീകരിക്കും. ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. തുടര്‍ന്ന് 'ഗ്രീന്‍ പ്രോട്ടോക്കോളും പരിസ്ഥിതി ബോധവും ഗാന്ധിയന്‍ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ റിട്ട. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിഷയാവതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."