സമ്പൂര്‍ണ വൈദ്യുതീകരണം: വെളിച്ചമെത്തിയത് 15059 വീടുകളില്‍
കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ വൈദ്യുതി വെളിച്ചമെത്തിയത് 15059 വീടുകളില്‍.
മൂന്ന് നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമായാണ് ഇത്രയും വീടുകളില്‍ വൈദ്യുതി കണക്ഷന് നല്‍കിയത്. പദ്ധതിയുടെ ഭാഗമായി 151 അങ്കണവാടികളിലും വെളിച്ചമെത്തിച്ചിട്ടുണ്ട്.
13.80 കോടി രൂപയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി കെ.എസ്.ഇ.ബി ചെലവഴിച്ചത്. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട്, ഡി.ഡി.യു.ജി.ജെ.വൈ. പദ്ധതി , വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രൈബല്‍ ഡിപ്പാര്‍ട്മെന്റിന്റെയും ഫണ്ട്, കെ.എസ്.ഇ.ബി.യുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
വനാന്തര ഗ്രാമങ്ങളിലെ കോളനികളില്‍ ഭൂഗര്‍ഭ കേബിളടക്കം സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. വൈയറിങ് ചെയ്യാത്ത നിര്‍ധനരുടെ വീടുകളില്‍ കെ.എസ്.ഇ.ബി.യും സന്നദ്ധ പ്രവര്‍ത്തകരും വയറിങ്ങ് പ്രവൃത്തിയും നടത്തിയിരുന്നു. 2016 മെയ് മുതല്‍ ഏപ്രില്‍ വരെ 48.75 കിലോമീറ്റര്‍ ദൂരം 11 കെ.വി. ഓവര്‍ ഹെഡ് ലൈന്‍ പൂര്‍ത്തിയായി. 240 കിലോമീറ്റര്‍ എല്‍.ടി.ലൈനുകളും 62 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. 66 കെ.വി. സബ് സ്റ്റേഷനുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, അഞ്ചുകുന്ന്, കൂട്ടമുണ്ട സബ് സ്റ്റേഷനുകളെ 110 കെ.വി.യായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നെന്മേനി, അമ്പലവയല്‍, മു'ില്, മൂപ്പൈനാട്, മീനങ്ങാടി പഞ്ചായത്തുകള്ക്ക്കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കളുടെ വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. അമ്പലവയലില്‍ പുതിയതായി 110 കെ.വി. സബ് സ്റ്റേഷന് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."