കയാക്കിങ് മത്സരം നടന്നത് ഏറെ അനിശ്ചിതത്വത്തിനൊടുവില്‍
മുക്കം: ഇന്നലെ അന്താരാഷ്ട്ര കയാക്കിങ് മത്സരം നടന്നത് ഏറെ അനിശ്ചിതത്വത്തിനൊടുവില്‍. കഴിഞ്ഞ തവണത്തെ മത്സര നടത്തിപ്പിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടു നേരത്തെ ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണു മത്സര നടത്തിപ്പു സംബന്ധിച്ച് ആശങ്ക സൃഷ്ടിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണു മത്സരവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നീങ്ങിയത്. ചില തല്പരകക്ഷികള് നടത്തിയ വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങളാണു മേളയുടെ കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചതെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മത്സര നടത്തിപ്പില്‍ അപാകതയുണ്ടെങ്കില്‍ അതിന് ഉത്തരവാദി ജില്ലാ കലക്ടറാണെന്നും വിഷയത്തില്‍ കലക്ടറുടെ പിന്മാറ്റം നാണക്കേടാണെന്നും മുന്‍ വര്‍ഷങ്ങളില്‍ മേള നടത്തിപ്പിനു നേതൃത്വം നല്കിയ ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."