ഇരുചക്രവാഹന ഷോറൂമില്‍ തീപിടിത്തം: 35 ലക്ഷം രൂപയുടെ നഷ്ടം
അരീക്കോട്: അരീക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്തുള്ള ഐ എം ഹോണ്ട ടൂ വീലര്‍ ഷോറൂമില്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെ ഒരുമണിക്കാണ് തീപിടുത്തമുണ്ടായത്. നാല്പതോളം ഇരുചക്രവാഹനങ്ങള്‍, മിഷനറികള്, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. അരീക്കോട് വാലില്ലാപുഴ പുല്ലഞ്ചേരി ശരീഫിനെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കോഡൂര്‍ കറമാളില് മാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലാണ് എ എം ഹോണ്ട ഷോറൂം പ്രവര്‍ത്തിക്കുന്നത്. വാഹന ഷോറൂമില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.
മഞ്ചേരി, മുക്കം, നിലമ്പൂര്‍, മലപ്പുറം, തിരുവാലി എന്നീ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്സിന്റെ കൃത്യ സമയത്തുള്ള ഇടപെടല്‍ കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ സ്റ്റേഷന് ഓഫീസര്‍ എം.എ അബ്ദുള്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍മാരായ ഇ.കെ.അബ്ദുള്‍ സലിം, എം.ടി.മുനവ്വറുസ് മാന്‍, ലീഡിംഗ് ഫയര്മാന്മാരായ എം.കെ.അബ്ദുള്‍ ഷുക്കൂര്‍, പി.കെ.സജീവന് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."