അവര്‍ നമ്മുടെ സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന സൂചന ലഭിച്ചു: ഡി.കെ ശിവകുമാര്‍
ബംഗളൂരു: വിമത എം.എല്‍.എമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അവരെല്ലാം സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. അവര്‍ നമ്മുടെ സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന സൂചന ലഭിച്ചുവെന്നും ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് അസംബ്ലിയില്‍ വിശ്വാസ വോട്ടെടുപ്പിനിടെ പാര്‍ട്ടിക്കെതിരെ വോട്ടുചെയ്താല്‍ അവരുടെ അംഗത്വം റദ്ദാവുമെന്നും ശിവകുമാര്‍ ചൂണ്ടിക്കാണിച്ചു.
നമ്മുടെ എം.എല്‍.എമാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസില്‍ നിന്നാണെന്നും അവരെ ഞങ്ങളെ തുറന്ന മനസോടെ കേള്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
16 എം.എല്‍.എമാരാണ് സഖ്യ സര്‍ക്കാരില്‍ നിന്ന് രാജി നല്‍കിയത്. രണ്ടു സ്വതന്ത്രരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എന്നാല്‍ ഇവരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതി നിര്‍ദേശം. അതിനുള്ളില്‍ എം.എല്‍.എമാരെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഡി.കെ ശിവകുമാര്‍ വിമത എം.എല്‍.എ എം.ടി.ബി നാഗരാജിനെ കാണുകയും തിരിച്ചുവരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."