തെങ്ങുകള്‍ കാലി; കേരകര്‍ഷകര്‍ ദുരിതത്തില്‍
ആലക്കോട്: കാലാവസ്ഥ വ്യതിയാനവും തെങ്ങിന്റെ രോഗബാധയും മൂലം നാട്ടില്‍പുറങ്ങളില്‍ തേങ്ങക്ക് ക്ഷാമം രൂക്ഷം. നേരത്തേ വര്‍ഷത്തില്‍ നാലും അഞ്ചും പ്രാവശ്യം തേങ്ങയിടാറുണ്ടായിരുന്ന പറമ്പുകളില്‍ ഇപ്പോള്‍ രണ്ടുംമൂന്നും തവണ മാത്രമേ തെങ്ങുകയറ്റം നടക്കുന്നുള്ളു. മുന്‍പ് തെങ്ങുകയറ്റം കഴിഞ്ഞാല്‍ കര്‍ഷകന്റെ മുറ്റം നിറയെ തേങ്ങ കാണുമായിരുന്നെങ്കില്‍ ഇപ്പോള്‍ അതെല്ലാം ഓര്മ മാത്രമാണെന്നാണ് കേരകര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടായ മാറ്റവും വ്യാപകമായ രോഗബാധയും മൂലം തെങ്ങുകളില്‍ വിരലില്‍ എണ്ണാവുന്ന നാളികേരം മാത്രമേ ഉണ്ടാകുന്നുള്ളു.
നാളികേരത്തിന് വിപണിയില്‍ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുത്തനെ ഇടിഞ്ഞത് കര്‍ഷകര്‍ക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞ കാലത്തു തെങ്ങുകള്‍ക്കു വളമിടുന്നതും മറ്റും മിക്ക കര്‍ഷകരും നിര്‍ത്തിയിരുന്നു. അതും രോഗബാധ വര്‍ധിക്കാന്‍ കാരണമായി. തേങ്ങയുടെ ഉത്പാദനം കുറഞ്ഞതോടെ തെങ്ങിന് ചുവട്ടില്‍ കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിച്ചു ആദായം വര്‍ധിപ്പിക്കാനുള്ള ശ്രമവും കര്‍ഷകര്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."