HOME
DETAILS

ഗള്‍ഫ് ഉച്ചകോടി അടുത്ത മാസം സഊദിയില്‍; പ്രതിസന്ധി പരിഹാരം മുഖ്യ അജണ്ട

  
backup
December 12 2020 | 20:12 PM

zgdsxgfdf

 


റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി അടുത്ത മാസം സഊദിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം ബഹ്റൈനില്‍ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ജനുവരി അഞ്ചിന് സഊദി തലസ്ഥാന നഗരിയായ റിയാദില്‍ ജിസിസി ഉച്ചകോടി ചേരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുവൈത്ത് പത്രമാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ ചേരുന്ന ജിസിസി ഉച്ചകോടി ഓണ്‍ലൈന്‍ വഴി അല്ലെന്നും രാഷ്ട്ര നേതാക്കള്‍ റിയാദിലെത്തി നേരിട്ട് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2017 സഊദിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഖത്തര്‍ ഉപരോധം ഉള്‍പ്പെടുന്ന ഗള്‍ഫ് പ്രതിസന്ധിയായിരിക്കും ഉച്ചകോടിയില്‍ പ്രധാന അജണ്ടയെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.


മൂന്നര വര്‍ഷം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടി ജി.സി.സി ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന സഊദിയിലേക്ക് തന്നെ മാറ്റിയത് പ്രതിസന്ധി പരിഹരിച്ചതായുള്ള പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായെന്നാണ് സൂചന. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ഇതിനായി അമേരിക്കയും കുവൈത്തും നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരുടെ ശ്രമങ്ങളെ ഉപരോധത്തിന് നേതൃത്വം നല്‍കുന്ന സഊദിയും മറ്റു രാജ്യങ്ങളും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നത്. ഈ മാസാവസാനം ബഹ്റൈനില്‍ വെച്ച് ചേരുന്ന ഉച്ചകോടിയില്‍ പരിഹാര പ്രഖ്യാപനം ഉണ്ടാകുമെനന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.


ഇതിനിടെയാണ് ഉച്ചകോടി സഊദിയിലെ റിയാദിലേക്ക് മാറ്റിയെന്നും ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ അംഗ രാജ്യങ്ങളായ സഊദിക്ക് പുറമെ ബഹ്റൈന്‍, യുഎഇ, ഒമാന്‍, കുവൈത്, ഖത്തര്‍ രാഷ്ട്ര നേതാക്കള്‍ നേരിട്ടെത്തുമുന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. സാധാരണ രീതിയില്‍ രാഷ്ട്ര തലവന്മാര്‍ തന്നെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍, പ്രതിസന്ധി ആരംഭിച്ചതിന് ശേഷം സഊദിയില്‍ നടന്ന ഉച്ചകോടികളില്‍ ഖത്തര്‍ പ്രതിനിധികള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഈ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  22 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  29 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago