ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ രണ്ടു യുദ്ധ വിമാനങ്ങള്‍ ഗള്‍ഫില്‍
റിയാദ്: മേഖലയില്‍ ഇറാനെതിരെ മുന്നറിയിപ്പുമായി അമേരിക്കയുടെ കരുത്തരായ രണ്ട് യുദ്ധ വിമാനങ്ങള്‍ ഗള്‍ഫില്‍. അടുത്തിടെ ഇറാന്‍ ആണവ വിദഗ്ധന്‍ കൊല്ലപ്പെടുകയും ഈ കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുകയും ഇറാന്‍ തിരിച്ചടി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് അമേരിക്കയുടെ യുദ്ധ മുന്നണിയിലെ കരുത്തരായ യുദ്ധ വിമാനങ്ങള്‍ മേഖലയില്‍ എത്തിയത്.
യു എസ് ബി-52 എച്ച് ബോംബര്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പരിധിയില്‍ സഊദി എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ അകമ്പടി സേവിച്ചു. ഇറാനെ പ്രതിരോധിക്കാനുള്ള നേരിട്ടുള്ള സന്ദേശമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ വിമാനങ്ങള്‍ പശ്ചിമേഷ്യയുടെ ഒരു ഭാഗത്തേക്ക് പറന്നതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശയവിനിമയം, ആസൂത്രണം, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ തമ്മിലുള്ള സംയോജനം കൈവരിക്കുന്നതിന് റോയല്‍ സഊദി വ്യോമസേനയിലെ ജീവനക്കാര്‍ അനുബന്ധ രാജ്യങ്ങളില്‍ നിന്നുള്ള തങ്ങളുടെ എതിരാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സഊദി അറേബ്യയും സഖ്യ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പ്രവര്‍ത്തിക്കുന്നതായി എസ്പിഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഒരേ സമയം ഒന്നിലധികം ആയുധങ്ങള്‍ വിക്ഷേപിക്കാനും ശത്രുരാജ്യത്തിന്റെ ലക്ഷ്യങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ച് ആക്രമിച്ച് നാമാവശേഷമാക്കാനും കഴിവുള്ള കരുത്തരാണ് യു എസ് ബി-52 എച്ച് ബോംബര്‍ വിമാനങ്ങള്‍. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്ര വലിയ യുദ്ധ വിമാനങ്ങള്‍ മേഖകയിലേക്ക് അയക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുമ്പോഴും മിഡില്‍ ഈസ്റ്റിനോടുള്ള അമേരിക്കയുടെ തുടര്‍ച്ചയായ പ്രതിബദ്ധത അടിവരയിടുന്നതിനാണ് ഒരു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യവുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."