HOME
DETAILS
MAL
ബസിടിച്ച് നാല് പേര്‍ക്ക് പരുക്ക്
backup
May 25 2017 | 22:05 PM
കോഴിക്കോട്: മൊഫൂസ്യല്‍ ബസ് സ്റ്റാന്റില്‍വച്ച് ബസ് ഇടിച്ച് നാല് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി കുറുവങ്ങാട് പിലാക്കാട്ട് ദേവി (63), ഭര്‍ത്താവ്: നാരായണന്‍ (72), മകള്‍: സീന (30), ഇവരുടെ ബന്ധു സീന (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്കാണ് അപകടം. കൊയിലാണ്ടിയില്‍നിന്നും പാലാഴിയിലെ ബന്ധുവീട്ടില്‍ പോകാന്‍വേണ്ടി എത്തിയതായിരുന്നു ഇവര്‍. സ്റ്റാന്റില്‍നിന്നും പുറത്തേക്ക് പോകുമ്പോള്‍ കോഴിക്കോട്- തലയാട് റൂട്ടില്‍ ഓടുന്ന വെസ്‌റ്റേണ്‍ ബസ് ട്രാക്കില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടെ ഇവരെ ഇടിക്കുകയായിരുന്നു.
ദേവിയുടെ ഇടതുകാലില്‍ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങുകയുണ്ടായി. മറ്റുള്ളവരുടെ പരുക്ക് സാരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."