വ്യാപാരിയുടെ കാര്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു
താമരശേരി: വ്യാപാരിയുടെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തതായി പരാതി. പുതിയ ബസ് സ്റ്റാന്റില്‍ കട നടത്തുന്ന ഷാജിയുടെ മാരുതി കാര്‍ ആണ് ബുധനാഴ്ച രാത്രി സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തത്.
രാത്രി കാലങ്ങളില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഈയിടെയായി പൊലിസ് പെട്രോളിങ് ഇല്ലാത്തതും സ്ട്രീറ്റ്ലൈറ്റുകള്‍ കത്താത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാവാന്‍ കാരണമായിട്ടുണ്ടണ്ട്.
മദ്യ- മയക്കുമരുന്ന് കച്ചവടക്കാരും ഇവിടെ വിലസുന്നതായി പരാതികളുണ്ടണ്ട്. മുമ്പും ഈ ഭാഗത്ത് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുക, ബോര്‍ഡുകള്‍ നശിപ്പിക്കുക, മദ്യക്കുപ്പികള്‍ പൊട്ടിച്ച് കട വരാന്തകളില്‍ വിതറുക തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടാണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ വിരുദ്ധ ശല്യം നിയന്ത്രിക്കുന്നതിന് പൊലിസും ഗ്രാമ പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."