അഖിലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: പിതൃസഹോദരന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടാ യ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനെ കൊല്ലുമെന്ന് ഭീഷണിപ്പെ ടുത്തിയിരുന്നതായി പിതൃസഹോദരന്റെ വെളിപ്പെടുത്തല്‍. പൊലിസ് ലിസ്റ്റില്‍ ഉണ്ടെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
കൊന്ന് കുഴിച്ചുമൂടുമെന്ന് പറഞ്ഞാണ് ശിവരഞ്ജിത്തും നസീമും കുത്തിയതെന്നും അഖില്‍ പറഞ്ഞതായി പിതൃസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിന് കോളജിന് പുറത്തുനിന്നുള്ളവരെയും എത്തിച്ചിരുന്നു. അക്രമിക്കാനായി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
കത്തിക്കുത്തില്‍ ഹൃദയത്തിലേറ്റ ഗുരുതര പരുക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അതേസമയം, അഖില്‍ അപകടനില തരണംചെയ്തതായും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
വെയ്റ്റ്‌ലിഫ്റ്ററായ അഖിലിന്റെ കായികഭാവിയില്‍ കുടുംബത്തിന് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."