കേരളത്തിലെ പാര്‍ലമെന്റ് തെര. ഫലമാവും തദ്ദേശ തെരഞ്ഞെടുപ്പിലും: രമേശ് ചെന്നിത്തല
കാസര്‍കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ജനവിധിയാവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യു.ഡി എഫ് അനുകൂല തരംഗമാണ്.കേന്ദ്ര സര്‍ക്കാരിനെതിരേ ടോള്‍ ബൂത്തിലേക്കും കേരള സര്‍ക്കാരിനെതിരേ പോളിങ് ബൂത്തിലേക്കും ജനങ്ങള്‍ പോകുന്നു.
അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴ്ന്ന പിണറായി സര്‍ക്കാര്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാവാതിരിക്കാന്‍ സി.എം രവീന്ദ്രനുവേണ്ടി ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കി അന്വേഷണം തടസപ്പെടുത്തുകയാണ്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ തന്നിലേക്ക് അന്വേഷണമെത്തുമോയെന്ന ഭയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. നാലു മന്ത്രിമാരുടെയും സ്പീക്കറുടെയും നേരേ ഉയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പരിശോധിക്കും. ലൈഫ് മിഷന്‍ ഉള്‍പ്പടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 4 മിഷനുകള്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പുനഃപരിശോധിക്കും. കെ. ഫോണില്‍ സമഗ്രാന്വേഷണം വേണം. കെ. ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ സാധാരണക്കാരെ കുടിയിറക്കേണ്ടി വരും. സ്ഥാപനങ്ങളും കൃഷിഭൂമിയും നഷ്ടമാവും. പദ്ധതിയുമായി മുന്നോട്ടുപോവരുത്. ജനങ്ങളെ പ്രയാസപ്പെടുത്താതെ മെച്ചപ്പെട്ട പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാനാവുമെന്നും ചെന്നിത്തല പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ.സി.കെ ശ്രീധരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."