ലൈഫില്‍ ആദ്യ പേരുകാരിയായിട്ടും വീടില്ല; മീനുവിന്റെ 'ലൈഫ്' വീല്‍ചെയറില്‍
കാട്ടാക്കട: അരയ്ക്ക് കീഴ്‌പ്പോട്ട് ജന്മനാ തളര്‍ന്ന ശരീരം, ഹൃദയവാല്‍വുകള്‍ തകരാറില്‍, കേള്‍വി ശക്തിയില്ല, മുതുകില്‍ നീക്കം ചെയ്യാനാവാത്ത മുഴ, യന്ത്രക്കസേരയില്‍ കുടുങ്ങിയ ജീവിതം, പുളിയറക്കോണം കൂരുവിള വീട്ടില്‍ മീനു (27) വിധിയുടെ കളിപ്പാട്ടമാണ്. വാടകവീട്ടിലെ ഒറ്റമുറിയില്‍ പുസ്തകങ്ങളും ഓമനിച്ചു വളര്‍ത്തുന്ന കിങ്ങിണി തത്തയുമാണ് മീനുവിന് കൂട്ടുകാര്‍. ലൈഫ് പദ്ധതിയില്‍ ഒന്നാം പേരുകാരിയായിട്ടും മീനുവിന് വീട് കിനാവു മാത്രം.
അമ്മ രമാദേവി സമീപത്തെ ക്ഷേത്രത്തില്‍ അടിച്ചുതളിക്ക് പോയി കിട്ടുന്നതും സഹോദരന്‍ മനു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നതുമാണ് കുടുംബത്തിന് ആകെയുള്ള വരുമാനം. എട്ട് വര്‍ഷം മുന്‍പ് മീനുവിന്റെ അച്ഛന്‍ ഹരീന്ദ്രന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. അതോടെ പട്ടിണിയുടെ രുചിയറിയുകയാണ് ഇവര്‍.
വീട്ടു വാടകയും മീനുവിന്റെ ചികിത്സയ്ക്കുമായി പ്രതിമാസം വലിയൊരു തുക വേണം. ഇത് കണ്ടെത്താനാവാതെ സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ നിര്‍ധന കുടുംബം. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രമാദേവിയുടെ പേരില്‍ പേയാട് എസ്.ബി.ഐയില്‍ തുടങ്ങിയിട്ടുള്ള 67323452965 എന്ന അക്കൗണ്ട് നമ്പറില്‍ (ഐ.എഫ്.എസ്.സി: ടആഹച007176) സഹായമെത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."