കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ കര്‍ഷക സംഘടനകള്‍
തിരുവനന്തപുരം: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലും സമരമുഖം തുറന്ന് കര്‍ഷക സംഘടനകള്‍. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രന്‍പിള്ള സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കര്‍ഷകസമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനം ബി.ജെ.പി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ആദായകരമല്ലാതാക്കി കൃഷിഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ അവസരമൊരുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലും ജില്ല കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എം. വിജയകുമാര്‍, നീല ലോഹിതദാസന്‍ നാടാര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, തമ്പാനൂര്‍ രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആര്‍ അനില്‍, സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംയുക്ത കര്‍ഷക സമിതി ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍, എസ്.കെ പ്രീജ, കര്‍ഷക സംഘം ജില്ല സെക്രട്ടറി കെ.സി വിക്രമന്‍ സംസാരിച്ചു. ഡല്‍ഹിയിലെ സമരം ഒത്തുതീര്‍പ്പാകുംവരെ സംസ്ഥാനത്ത് സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."