HOME
DETAILS
MAL
സി.പി.എം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍
backup
July 30 2016 | 03:07 AM
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിനു ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. രാഷ്ട്രീയ, സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തില്‍ ഇന്നും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. വി.എസിന്റെ പദവി, സാമ്പത്തികകാര്യ ഉപദേഷ്ടാവായി ഗീത ഗോപിനാഥിന്റെ നിയമനം എന്നീ വിഷയങ്ങളും വിശദമായി തന്നെ പി.ബി ചര്‍ച്ച ചെയ്യും. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികളും യോഗത്തിന്റെ പ്രധാന അജണ്ടയാണ്. വിലക്കയറ്റത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേയുള്ള പ്രക്ഷോഭത്തിനും യോഗത്തില്‍ തീരുമാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."