ജാതിപ്പേര് വിളിച്ചെന്ന പരാതി: ലക്ഷ്മി നായര്‍ക്കെതിരായ ഹരജി ലോ അക്കാദമി വിദ്യാര്‍ഥി പിന്‍വലിച്ചു
കൊച്ചി: ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ വിദ്യാര്‍ഥിയായ വിവേക് ഹൈക്കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. പരാതിയില്‍ നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
ലക്ഷ്മി നായരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി പിന്‍വലിക്കുകയാണെന്ന് വിവേക് ഇന്നലെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
തുടര്‍ന്ന് സിംഗിള്‍ബെഞ്ച് ഇതിന് അനുമതി നല്കി. കേസ് റദ്ദാക്കാന്‍ ലക്ഷ്മി നായര്‍ നല്കിയ ഹരജി ഈ സാഹചര്യത്തില്‍ പുതുക്കി നല്‍കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്കിയ തന്നെ രണ്ടു തവണ പൊലിസ് ചോദ്യം ചെയ്തെങ്കിലും ഒരുതവണ പോലും ലക്ഷ്മി നായരെ ചോദ്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേക് ഹരജി നല്‍കിയിരുന്നത്. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കേസ് ഏല്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലക്ഷ്മി നായര്‍ക്കെതിരേ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നും ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇന്നലെ വിവേകിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."