നാലു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് മൂന്നു ലക്ഷം കോടി
ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് മൂന്നു ലക്ഷം കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2018 ഏപ്രില്‍വരെയുള്ള കാലത്ത് 21 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 3,16,500 കോടിയുടെ വായ്പയാണെന്ന് റിസര്‍വ് ബാങ്ക് രേഖകളാണ് വെളിപ്പെടുത്തിയത്. പാര്‍ലമെന്ററി ഉപസമിതിക്കു മുന്‍പാകെ നല്‍കിയ കണക്കിലാണ് ഈ വിശദാംശങ്ങളുള്ളത്. ഇക്കാലയളവില്‍ തിരിച്ചുകിട്ടിയതാവട്ടെ 44,900 കോടിയും. അതായത് എഴുത്തള്ളിയതിന്റെ ഏഴിലൊന്ന്. ഇതു പ്രകാരം ഈ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളിലെ തിരിച്ചടവ് 14.5 ശതമാനം മാത്രമാണ്. സ്വകാര്യമേഖലാ ബാങ്കുകളുടേതിനെക്കാള്‍ മൂന്നിരട്ടി വരുമിത്. അഞ്ചു ശതമാനമാണ് സ്വകാര്യ ബാങ്കുകളുടേത്. ആകെ ബാങ്കിങ് സ്വത്തിന്റെ 70 ശതമാനം കൈയാളുന്ന 21 പൊതുമേഖലാ ബാങ്കുകളുടെ തിരിച്ചു കിട്ടാത്ത വായ്പയുടെ വിഹിതമാകട്ടെ 86 ശതമാനവുമാണ്.
കൃഷി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ 71.83 ലക്ഷം രൂപയാണ്് ബാങ്കുകള്‍ വായ്പ നല്‍കിയത്. അതില്‍ 4.89 ലക്ഷം കിട്ടാക്കടമായി മാറി(6.8 ശതമാനം). 124 ലക്ഷം കോടി മറ്റു മേഖലകളില്‍ വായ്പ നല്‍കി. ഇതിലെ കിട്ടാക്കടം 15.81 ലക്ഷം കോടി രൂപയാണ്, അതായത് 12.7 ശതമാനം. ചെറുകിടക്കാര്‍ക്ക് നല്‍കിയ വായ്പയിലാണ് കിട്ടാക്കടം ഏറ്റവും കുറവുള്ളതെന്നും പാര്‍ലമെന്ററി ഉപസമിതിക്കു മുന്‍പാകെ നല്‍കിയ കണക്കില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."