HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്ത്തകന് ഗൗതം നവ്ഖാലെയെ മോചിപ്പിക്കാന്‍ ഉത്തരവ്
backup
October 01 2018 | 18:10 PM
ന്യൂഡല്‍ഹി: പൂനെ പൊലിസ് അറസ്റ്റു ചെയ്തിരുന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ ഗൗതം നവ്ഖാലെയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സംബന്ധിച്ച ഹരജി പരിഗണിച്ച സുപ്രിം കോടതി, ഇവര്‍ക്ക് ബന്ധപ്പെട്ട ഹൈക്കോടതികളെ സമീപിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് നവ്ഖാലെ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹരജിയെ തുടര്‍ന്നാണ് വീട്ടുതടങ്കലില്‍ നിന്ന് നവ്ഖാലെയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. നവ്ഖാലെയുടെ വീട്ടുതടങ്കല്‍ ഒരുകാരണവശാലും തടയാനാകില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ മോചിപ്പിക്കുന്നത് 24 മണിക്കൂറിലധികം കൂടാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."