എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഇന്ത്യയ്ക്ക് പുറത്തുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് ഈ ബില്‍ അധികാരം നല്‍കും. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
എന്‍.ഐ.എയ്ക്ക് ഇതുവരെ സംഘടനകളെ നിരോധിക്കാനും സ്വത്തു വകകള്‍ കണ്ടുകെട്ടാനുമാണ് അധികാരമുണ്ടായിരുന്നത്. ഇപ്പോള്‍ ഭേദഗതിയിലൂടെ വ്യക്തികളുടെ കാര്യത്തിലും എന്‍.ഐ.എക്ക് സമാനമായ അധികാരമുണ്ടാകും.
എന്‍.ഐ.എ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ, മതത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ ഒരിക്കലും അത് ദുരുപയോഗം ചെയ്യില്ലെന്നും എന്നാല്‍ പ്രതിയുടെ മതം പരിഗണിക്കാതെ തീവ്രവാദം അവസാനിപ്പിക്കുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു.
ബില്ലിനിടെ അമിത് ഷായും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാക്‌പോരുണ്ടായി.
മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പഠിക്കണമെന്ന് ഒവൈസിയോടും അമിത് ഷാ കൈചൂണ്ടി ആവശ്യപ്പെട്ടു. തനിക്ക് നേരെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ഒവൈസിയും തിരിച്ചടിച്ചു. എന്നാല്‍, ആരെയും വ്യക്തിപരമായല്ല, പ്രതിപക്ഷത്തെയാണ് വിരല്‍ ചൂണ്ടിയതെന്നും അത് ഭീഷണിപ്പെടുത്തലല്ലെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ എനിക്കെന്ത് ചെയ്യാനാകുമെന്നും അമിത് ഷാ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."