തോക്കുചൂണ്ടി വിവാഹം: യുവതി ഇന്ത്യയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: കശ്മിരിനെചൊല്ലി ഇന്ത്യാ-പാക് ബന്ധം വഷളാകുന്നതിനിടയില്‍ പാകിസ്താനില്‍ തോക്കിന്‍ മുനയില്‍ വച്ച് നിര്‍ബന്ധിത വിവാഹത്തിന് വിധേയയാകേണ്ടിവന്ന യുവതിയെ പൊലിസ് സംരക്ഷണയോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനത്തിനിരയായ ഉസ്മ അഹമ്മദെന്ന യുവതി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് കേസ് പാക് കോടതിയിലെത്തുകയും കോടതി ഉത്തരവുപ്രകാരം ഉസ്മ വാഗാ അതിര്‍ത്തി വഴി ഇന്നലെ ഇന്ത്യയിലെത്തിയതും. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരും ഇവര്‍ക്ക് സുരക്ഷ നല്‍കിയിരുന്നു.
'ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം. ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ട യാതനകള്‍ക്ക് ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു' എന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉസ്മക്ക് സ്വാഗതം നല്‍കിക്കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
ഉസ്മക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാരിനെ സമീപിച്ച സഹോദരന്‍ സുഷമാ സ്വരാജിന് നന്ദി പറഞ്ഞു. അസാധ്യമായ കാര്യങ്ങളാണ് മന്ത്രി തങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിര്‍ അലി തന്നെ വിവാഹം കഴിച്ചതെന്ന് ഉസ്മ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യാത്രാരേഖകള്‍ എടുത്തുമാറ്റിയിരുന്നതായും ഉസ്മ പറഞ്ഞു. പിന്നീട് ഇന്ത്യന്‍ ഹൈകമ്മീഷനില്‍ ഉസ്മ അഭയം തേടുകയായിരുന്നു.
ഇസ്്‌ലാമാബാദ് ഹൈക്കോടതി ബുധനാഴ്ചയാണ് ഏതുസമയത്തും സ്വദേശത്തേക്ക് മടങ്ങാന്‍ ഉസ്മക്ക് അനുവാദം നല്‍കിയത്. ഉസ്മക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
മലേഷ്യയില്‍ വച്ചാണ് ഉസ്മയും പാക് സ്വദേശിയായ താഹിര്‍ അലിയും കണ്ടുമുട്ടുന്നത്. മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി ഉസ്മ പാകിസ്താനിലെത്തി. അവിടെ വച്ചാണ് വിവാഹിതയായത്. അലി നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന് ഉസ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."