HOME
DETAILS
MAL
ബ്രൂവറി: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന്
backup
October 01 2018 | 18:10 PM
കോഴിക്കോട്: ബ്രൂവറി ഡിസ്റ്റലറി അനുവദിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന് എം.എല്‍.എ. മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്ത് മദ്യപ്രളയം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യവും വ്യഭിചാരവും സര്‍ക്കാര്‍ മുഖമുദ്രയാക്കിയിരിക്കുകയാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനു അനുമതി നല്കിയ സുപ്രിം കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കണം.
കോടതിവിധിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് കോടതിയലക്ഷ്യമെല്ലന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."