HOME
DETAILS

മാധ്യമ വിലക്കിന്റെ ഗതി മാറുന്നു; പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍

  
backup
July 30 2016 | 18:07 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%ae

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്ന കോടതികളിലെ മാധ്യമവിലക്ക് ഇന്നലെ കോഴിക്കോട് കോടതിയില്‍ നടന്ന പൊലിസ് അതിക്രമത്തോടെ വഴിമാറുന്നു. ഒരാഴ്ചയിലേറെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിഭാഷകരുടെ ആക്രമണം നേരിട്ട മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ സര്‍ക്കാരുമായി മുഖാമുഖം നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടാണ് കോഴിക്കോട്ടെ പൊലിസ് നടപടിക്കു വഴിയൊരുക്കിയതെന്ന ആരോപണം വ്യാപകമായി ഉയരുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പുകളില്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ഇതുവരെ മൗനത്തിലായിരുന്നു സര്‍ക്കാര്‍. നിലപാട് വ്യക്തമാക്കാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നു പോലും ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. ഇതോടെ അഭിഭാഷകര്‍ക്കു നേരെ ചാഞ്ഞുനില്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന പ്രതീതിയുണ്ടായി.

മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസും സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ചില കേസുകളും കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെ മാധ്യമങ്ങളെ കോടതികളില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്തുക എന്ന സര്‍ക്കാര്‍ നിലപാടാണ് ഈ മൗനത്തിനു പിന്നിലെന്നും വ്യാഖ്യാനിക്കപ്പെട്ടു. കോഴിക്കോട്ടെ സംഭവത്തോടെ ആ സംശയം ബലപ്പെടുകയാണ്.

കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ അഭിഭാഷകര്‍ എത്തിയിരുന്നില്ല. മറ്റു കോടതികളില്‍ നിന്നു വ്യത്യസ്തമായി പൊലിസാണ് അതു ചെയ്തത്. ബന്ധപ്പെട്ട ജഡ്ജിയുടെ നിര്‍ദേശമില്ലാതെ പൊലിസിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായപ്പോള്‍ പ്രതിക്കൂട്ടിലായത് സര്‍ക്കാരാണ്. മുഖ്യമന്ത്രി തന്നെ പൊലിസിന്റെ ചുമതല വഹിക്കുകയും അദ്ദേഹത്തെ ഉപദേശിക്കാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉള്‍പ്പെട്ട സംവിധാനം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ സംഭവം യാദൃച്ഛികമല്ലെന്ന ആരോപണം പരക്കെ ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോടതികളില്‍ നടന്ന സംഭവങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും സര്‍ക്കാര്‍ നിലപാടാണ് പൊലിസ് നടപ്പാക്കുന്നതെന്നുമൊക്കെയുള്ള ആരോപണം പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഉയരുകയാണ്. അതിനു തൃപ്തികരമായ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് ഭരണനേതൃത്വം.

കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന വിശേഷണത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ പോലും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും വിമര്‍ശനം നേരിടുകയാണ് സര്‍ക്കാര്‍. പിണറായി സര്‍ക്കാരിനു തുടക്കത്തില്‍ തന്നെ വലിയ തോതിലുള്ള പ്രതിച്ഛായാ നഷ്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  10 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  15 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  44 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago