അടിസ്ഥാന സൗകര്യമില്ല; കേരള മെഡിക്കല്‍ കോളജിനെതിരേ രക്ഷിതാക്കള്‍
കൊച്ചി: യാതൊരു പഠന സൗകര്യവുമില്ലാത്ത പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്കു മാറ്റാന്‍ അധികൃതര്‍ തയാറാകണമെന്നു രക്ഷിതാക്കള്‍.
കോളജില്‍ ക്ലാസുകളും പരീക്ഷകളും നടക്കുന്നുണ്ടെന്നു കോളജ് അധികൃതര്‍ സമൂഹത്തേയും കോടതിയേയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു കാണിച്ചു കോളജിലെ പുതിയ പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2016-17 ബാച്ചില്‍ എന്‍ട്രന്‍സ് കമ്മിഷനറുടെ ഉത്തരവ് പ്രകാരം പ്രവേശനം നേടിയ നൂറ്റിയന്‍പതോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായത്. കോളജില്‍ ക്ലാസുകള്‍ വല്ലപ്പോഴുമാണ് നടക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കേരളാ മെഡിക്കല്‍ കോളജ് ആക്ഷന്‍ കൗണ്‍സില്‍ കമ്മിറ്റി ചെയര്മാന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, പി.ആര് സത്യന്, ഡോ. കെ.കെ സുന്ദരേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."