ദുബൈയില്‍ മലയാളി കുത്തേറ്റ് മരിച്ചു
താമരശ്ശേരി(കോഴിക്കോട്): പൂനൂര് സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു. താമരശ്ശേരി പൂനൂര് പൂക്കോട് വട്ടിക്കുന്നുമ്മല്‍ അബുവിന്റെ മകന് അബ്ദുല്‍ റഷീദ് (44) ആണ് പാകിസ്താന് സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജബല്‍ അലി പാര്‍ക്കോ ഹൈപ്പര്‍ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു റഷീദ്. റസ്റ്ററന്റ് ജീവനക്കാരന്റെ സുഹൃത്താണ് അക്രമിയെന്നാണ് വിവരം. ജീവനക്കാര്‍ക്കുള്ള താമസ സ്ഥലത്ത് പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നത് റഷീദ് എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയതെന്നാണ് വിവരം.
സൈനബയാണ് റഷീദിന്റെ മാതാവ്. ഭാര്യ: സാജിദ. മക്കള്‍: മുഹമ്മദ് ഷഹല്‍, ഫാത്തിമ റിസ, മുഹമ്മദ് ഇഷാം, അബു സയാന്. സഹോദരങ്ങള്‍: സക്കീന, മുജീബ്, നസീറ വാടിക്കല്‍, നസീമ കത്തറമ്മല്‍, ഷമീര്‍, ഷമീം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."