HOME
DETAILS
MAL
മൂന്ന് വനാന്തര ഗ്രാമങ്ങളില്‍ക്കൂടി വൈദ്യുതിയെത്തുന്നു
backup
October 02 2018 | 00:10 AM
മുത്തങ്ങ: സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി വയനാട്ടില്‍ മൂന്ന് വനാന്തര ഗ്രാമങ്ങളില്‍ കൂടി വെളിച്ചമെത്തുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രാമങ്ങളുടെ ആവശ്യമാണ് ഇതോടെ യാതാര്‍ഥ്യമാകുന്നത്.
മണിമുണ്ട, പുത്തൂര്‍, പാമ്പുകൊല്ലി എന്നിവിടങ്ങളിലാണ് ഭൂഗര്‍ഭകേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടങ്ങളില്‍ വസിക്കുന്നത്. 50 ലക്ഷം രൂപ ചെലവിലാണ് നാല് കിലോമീറ്ററോളം വനത്തിനുള്ളിലേക്ക് ഭൂഗര്‍ഭ കേബിളിലൂടെയും ത്രീഫെയ്സ് ലൈനിലൂടെയും വൈദ്യുതിയെത്തുന്നത്.
വനാന്തര ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ മൂന്ന് ഗ്രാമങ്ങളും. പദ്ധതി വൈകുകയും വൈദ്യുതിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെയാണ് ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."