ആവാസ് സ്‌പെഷ്യല്‍ ഡ്രൈവ് ഇന്നു മുതല്‍
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുന്നത്. കേരളത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കുകയാണ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ലക്ഷ്യം. ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ആവാസ് അംഗത്വ ക്യാംപയിന് വേണ്ടി പ്രത്യേകം പദ്ധതി രൂപീകരിക്കും.
മറ്റ് 11 ജില്ലകളിലും ഇന്ന് പ്രത്യേക ക്യാംപയിന്‍ ആരംഭിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസുകള്‍ സജ്ജരായിക്കഴിഞ്ഞു. സ്‌പെഷ്യല്‍ ഡ്രൈവിന് മുന്നോടിയായി ലേബര്‍ കമ്മിഷണറേറ്റ് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച ഷെഡ്യൂള്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സ്‌പെഷ്യല്‍ ഡ്രൈവിന് വേണ്ടിയുള്ള കിറ്റുള്‍പ്പെടെ ചുമതലപ്പെടുത്തിയ ഏജന്‍സി പ്രതിനിധികള്‍ ഇന്നലെ വൈകുന്നേരത്തോടെ എല്ലാ ജില്ലാ ലേബര്‍ ഓഫിസിലും എത്തിച്ചിട്ടുണ്ട്. ലേബര്‍ കമ്മിഷണര്‍ സി.വി സജന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍മാരായ ബിച്ചു ബാലന്‍(എന്‍ഫോഴ്‌സ്‌മെന്റ്), രഞ്ജിത് പി.മനോഹര്‍(വെല്‍ഫെയര്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഡ്രൈവ് നിയന്ത്രിക്കുന്നത്. ജില്ലകളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവ് മൂന്നു റീജിയനുകളായി തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."